50th Bible Convection

മലബാർ ബൈബിൾ ഫെലോഷിപ്പ് ജനറൽകൺവെൻഷൻ 12 / 1/ 24 വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് റവ.ഡോ.ജോൺസൺ തേക്കടയിൽ അച്ചന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. എം. ബി.എഫ് ഗായകസംഘം( Dn രമേഷ്, Dn പ്രസാദ് ,ശ്രീമതി മഞ്ജുപ്രസാദ് ശ്രീമതി വാസന്തി രമേശ്‌. Mrs. പൊന്നമ്മ ടീച്ചർ, Mr പ്രകാശ്, അലീന, അനീന ) ഗാനങ്ങൾ ആലപിച്ചു.
കൺവെൻഷനിൽ ‘ വചന ശുശ്രൂഷ നടത്തിയവർ 1. Adv Justin Pallivathukkal

  1. Rev Dr Johnson Thekkadayil
  2. Mr.Thomas Daniel.
    എം. ബി. എഫ്. വൈസ് പ്രസിഡൻറ് ശ്രീ. കെ. വി . നാരായണന്റെ സ്വാഗത പ്രസംഗത്തിന് ശേഷം ശ്രീ ജിജി വർഗീസ് ആരാധനക്കു നേതൃത്വം നൽകി. പ്രസിഡൻറ്
    ശ്രീ ഒ. ടി. വർഗീസ് ഉപക്രമ പ്രസംഗത്തിൽ ശിഷ്യന്മാരെ തെരഞ്ഞെടുത്തത് അവനോട് കൂടെ ഇരിപ്പാനും അവനിൽ നിന്ന് പഠിക്കുവാനും ഭൂതങ്ങളെ പുറത്താക്കാനും ആകുന്നു എന്ന സന്ദേശം നൽകി കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിച്ചു.
    തുടർന്ന് ഡോ.ജോൺസൺ തേക്കടയിൽ അച്ഛൻ 2ശമുവൽ 9: 1 മുതൽ ഉള്ള വാക്യങ്ങളെ ആസ്പദമാക്കി ദൈവത്തിന്റെ ദയ മനുഷ്യനെ മാനസാന്തരത്തിലേക്ക് നയിക്കുന്നു എന്ന് മെഫിബോ ശേത്തിൻ്റെ ജീവിതത്തെ ആസ്പദമാക്കി സംസാരിച്ചു.തുടർന്ന് കെ. കെ. മാത്യു എടക്കര
    പ്രാർത്ഥിച്ചു. അച്ചന്റെ ആശീർവാദത്തോടെ ഒന്നാം ദിവസത്തെ യോഗം അവസാനിച്ചു.

രണ്ടാം ദിനം 13/1/24
രണ്ടാം ദിനത്തെ പരിപാടികൾ മിഷനറി ബ്ര. സജി ശമുവേലിന്റെ ബൈബിൾ ക്ലാസോടുകൂടി ആരംഭിച്ചു . എഫേസ്യർ 6: 11 – 18 വരെയുള്ള വേദഭാഗത്തെ ആസ്പദമാക്കി പരീക്ഷണങ്ങളിൽ വിജയം നേടുന്നതിന് കർത്താവിൻ്റെ അമിത ബലത്തിൽ ശക്തി പ്പെടണം എന്നും ദൈവത്തിന്റെ സർവ്വായുധ വർഗ്ഗം ധരിച്ചു കൊള്ളണമെന്ന് ഓർമിപ്പിച്ചു.
രണ്ടാം ദിവസത്തെ 10 മണി മുതലുള്ള സെഷനിൽ അഡ്വക്കേറ്റ് ജസ്റ്റിൻ പള്ളിവാതുക്കൽ മർക്കോസ് 10: 46 മുതൽ 52വരെയുള്ള വാക്യങ്ങൾ ആസ്പദമാക്കി ധൈര്യപ്പെടുക എഴുന്നേൽക്ക,
യേശു നിന്നെ വിളിക്കുന്നു,എന്നീ വാക്കുകൾ ആസ്പദമാക്കി സംസാരിച്ചു.
മലബാർ ബൈബിൾ ഫെല്ലോഷിപ്പിന്റ ആദ്യത്തെ വിശ്വാസിയായ ശ്രീ. രാധാകൃഷ്ണൻ കുടുംബമായി പങ്കെടുത്തതും സാക്ഷ്യം പറഞ്ഞതും വളരെ സന്തോഷവും പ്രയോജനപ്രദവും ഉത്സാഹദായകവും ആയിരുന്നു.
ഉച്ചയ്ക്കുശേഷം നടന്ന യോഗത്തിൽ വീണ്ടും അഡ്വക്കേറ്റ് ജസ്റ്റിൻ പള്ളിവാതിക്കൽ ദൈവവചന അടിസ്ഥാനത്തിൽ ചർച്ചകൾക്ക് നേതൃത്വം നൽകി. ഭരണഘടന വിശ്വാസികൾക്ക് നൽകുന്ന സ്വാതന്ത്ര്യം, സംവരണം,സർക്കാർ നൽകുന്ന സഹായങ്ങൾ എന്ന വിഷയങ്ങൾ ചർച്ച ചെയ്തു.ഒരു വിശ്വാസിയുടെ ജീവിതത്തിൽ ഒരു കൈയിൽ ബൈബിളും മറു കൈയ്യിൽ
ഭരണഘടനയും ഉണ്ടായിരിക്കണം.
ഈ ഭരണഘടന നിലനിൽക്കുന്നിടത്തോളം കാലം മാത്രമെ ക്രൈസ്തവർക്ക് ഭാരതത്തിൽ ക്രിസ്തുവിൻ്റെ സാക്ഷികളായി നിലനിൽപ്പ് ഉണ്ടാകു എന്ന് ഓർമ്മിപ്പിച്ചു.
അതിനുശേഷം 8 പേർ ക്ക് തേക്കടയിൽ അച്ചൻ സ്നാനനൽകി.
(1.താമരശ്ശേരി ഫീൽഡിൽ നിന്നുള്ള പൂങ്കാവനം
മക്കളായ
2 ‘ പ്രീയ ദർശിനി

  1. ധനഭാഗ്യം
  2. മറിയ
    5 .നിലമ്പൂർ ഫീൽഡിലെ സബിത മക്കളായ
    6 .
    7
    8.കൊണ്ടോട്ടി ഉള്ള മധുവിന്റെ മകൻ ആദർശ് .
    അന്നേ ദിവസം വൈകുന്നേരം ബ്ര. അബ്ദുൽ വഹാബ് മീറ്റിംഗിന് നേതൃത്വം നൽകി.അഡ്വക്കേറ്റ് ജസ്റ്റിൻ പള്ളിവാതുക്കൽ നഹൂം 2:1 ആസ്പദമാക്കി സംസാരിച്ചു. വിശ്വാസികൾ പാമ്പിനെ പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിഷ്കളങ്കരും ആയിരിക്കണമെന്ന് വർത്തമാനകാലത്തിലെ വിശ്വാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് മുമ്പിൽ എങ്ങനെ വിജയാളികൾ ആയിരിക്കണമെന്ന് ഓർമിപ്പിച്ചു. പാ.ലെനിൻ ജെയിംസിന്റെ
    പ്രാർത്ഥനക്കും ഡയറക്ടറുടെ ആശിർവാദത്തിന് ശേഷം ഭക്ഷണത്തോടെ അന്നത്തെയോഗങ്ങൾ അവസാനിച്ചു. 14ാം തീയതി ഞായറാഴ്ച ആരാധനയും തിരുവത്ത്താഴ ശുശ്രൂഷയും നടന്നു.ആരാധനാ മധ്യേയുള്ള പ്രസംഗത്തിൽ അപ്പോസ്തൊല പ്രവർത്തി മൂന്നാം അധ്യായം ഒന്നു മുതൽ 11 വരെയുള്ള വാക്യങ്ങളെ ആസ്പദമാക്കി തോമസ് ഡാനിയൽ സന്ദേശം നൽകി . അൻപതാം വാർഷിക സമ്മേളനത്തിൽ മലബാർ ബൈബിൾ
    ഫെലോഷിപ്പ് അതിൻറെ സ്ഥാപിത ലക്ഷ്യമായ സുവിശേഷ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നു എന്നതിൽ ദൈവത്തിനു നന്ദി കരേറ്റി.
    ക്രിസ്തീയ സഭയുടെ ദൗത്യം സഭയുടെ അകത്തല്ല, പുറത്തുള്ള മുടന്തരോടും കുരുടരോടും പാപത്തിൽ കഴിയുന്നവരോടും ആകുന്നു.സഭ കൂട്ടായ്മക്കും ദ്വാത്യം പള്ളിക്കു പുറത്തും നിർവഹിക്കാൻ വേണ്ടിയാണ് സഭ ക്രിസ്തു ആറാംഭിച്ചത്,
    മലബാർ ബൈബിൾ ഫെ ലോഷിപ്പ് ഈ പ്രവർത്തനങ്ങൾ തുടരണമെന്നും പ്രാർത്ഥിച്ചു .
    തിരുവത്താഴ ശുശ്രൂഷ തേക്കടയിൽ അച്ഛനോടൊപ്പം ഡീക്കന്മാരായ സ്റ്റീഫൻ പ്രസാദ് , ഇമ്മാനുൽ
    രമേശ് എന്നിവർ നടത്തി.
    സ്തോത്ര കാഴ്ച്ച ഉണ്ടായിരുന്നു.
    ഫെലോഷിപ്പിന്റെ ഉത്ഭവത്തെ ക്കുറിച്ചും ഇതുവരെ നടത്തിയ വഴികളെക്കുറിച്ചും ജോൺസൺ അച്ഛൻ സംസാരിച്ചു.
    തുടർന്ന് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും M.Sc. സൈക്കോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കുമാരി പ്രിൻസില്ല സാജനെ ഉപഹാരം നൽകി ആദരിച്ചു. പ്രിൻസില്ല സാജൻ്റെ സാക്ഷ്യം എല്ലാവർക്കും വളരെ പ്രയോജനപ്രദമായി.
    ചുങ്കത്തറ Y W C A വർഷങ്ങളായി നടത്തിവരുന്ന ബൈബിൾ ക്വിസ് മത്സരങ്ങളിൽ തുടർച്ചയായി ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി കൊണ്ടിരുന്ന ശ്രീമതി അമ്മിണിക്കുട്ടിയെയും ഫെലോഷിപ്പ് പ്രസിഡൻറ് ,വൈസ് പ്രസിഡൻറ് എന്നിവർ ചേർന്ന് ആദരിച്ചു.
    MB F ലെ മിഷൻ ഫീൽഡിൽ നിന്നുള്ളവർക്കായി നടത്തിയ റോമാലേഖനത്തിൽ നിന്നുള്ള ക്വിസ്സ് മ ത്സരത്തിൽ വിജയികളായവരെ അഭിനന്ദിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ശ്രീമതി. അമ്മിണിക്കുട്ടി നിലമ്പൂർ, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ
    ശ്രീ രാധാകൃഷ്ണൻ,തേക്കിൻ ചുവട്, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രീമതി ദേവയാനി മണാശ്ശേരി , കുമാരി സ്മേരാ ജോൺസൺ വണ്ടൂർ എന്നിവരെ ക്യാഷ് അവാർഡ് നൽകി വൈസ് പ്രസിഡൻറ് ശ്രീ .കെ വി നാരായണൻ ആദരിച്ചു .
    പല വ്യക്തികളും തങ്ങളുടെ സാക്ഷ്യം പറഞ്ഞു.
    പ്രാർത്ഥനയ്ക്കും ആശിർവാദത്തിനും ശേഷം സ്നേഹ വിരുന്നോടെ കൺവെൻഷൻ പര്യവസാനിച്ചു.
    മൂന്നുദിവസവും പങ്കെടുത്ത എല്ലാവർക്കും ഭക്ഷണം പാകം ചെയ്ത ശ്രീമതി കുഞ്ഞുട്ടിടീം മിന് നന്ദി അർപ്പിക്കുന്നു. മൈക്ക് ഓപ്പറേറ്റ് ചെയ്ത അനി ചുങ്കത്തറ, മീറ്റിങ്ങുകൾക്കു നേത്രത്തം നൽകിയ നമ്മുടെ മിഷനറിമാരായ സുബ്രമണിയൻ സാർ, വിജയൻ സാർ, ആന്റണി സാർ, എന്നിവർക്കും സോബി സിസ്റ്റർ മറ്റു മിഷനറി സഹോദരിമാർ എല്ലാവർക്കും നന്ദി അറിയിക്കുന്നു.